സിരുത്തൈ ശിവ-രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘അണ്ണാത്തെ’യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

സിരുത്തൈ ശിവ രജനികാന്തിനെ നായകനാക്കി ഒരുക്കിയ ‘അണ്ണാത്തെ’യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം പൊങ്കലിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാക്കളായ സണ്‍ പിക്‌ച്ചേഴ്‌സ് ട്വിറ്ററിലൂടെ അറിയിച്ചത്.

സ്റ്റൈല്‍ മന്നന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പടയപ്പയും അരുണാചലവും പോലെ ആക്ഷന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചനകള്‍. നയന്‍താരയാണ് ചിത്രത്തിലെ നായിക.

ഖുശ്ബു, മീന, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഡി ഇമ്മന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Exit mobile version