ചിക്കന്‍ കറി ഹോട്ടാക്കി ചാക്കോച്ചന്റെ കണ്‍ട്രോള്‍ കളഞ്ഞു..! വിന്‍സി പറയുന്നു

പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസിന്റെ ഏറ്റവും പുതിയ ചിത്രത്തിലേക്കുള്ള നായകനെയും നായികയെയും കണ്ടെത്താന്‍ പ്രമുഖ ചാനല്‍ നടത്തിയ റിയാലിറ്റിഷോ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. എന്നാല്‍ ഷോയുടെ ഫിനാലെയില്‍ പ്രേക്ഷകരുടെ കയ്യടി നേടിയ പ്രകടനമായിരുന്നു വിന്‍സിയുടെ ഹോട്ട് ചിക്കന്‍ കറി. സമൂഹ മാധ്യമങ്ങളിലും വിന്‍സി ഹിറ്റായി.

എന്നാല്‍ ആ ഹോട്ട് ചിക്കന്‍ കറിയുടെ രസക്കൂട്ടുകള്‍ എന്താണെന്ന് തുറന്നു പറയുകയാണ് വിന്‍സി. ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിന്‍സി. ഷോയില്‍ അതിഥിയായി എത്തിയ വിന്‍സിയോട് അവതാരകയാണ് ഹോട്ട് ചിക്കന്‍ കറിയുടെ പിന്നിലെ കഥ ചോദിച്ചത്. മൂന്ന് വികാരങ്ങള്‍ ഫൈനലില്‍ മത്സരാര്‍ത്ഥികള്‍ക്ക് ചെയ്യണമായിരുന്നു. അതില്‍ എനിക്ക് ലഭിച്ചത് ആ വികാരം ആയതിനാല്‍ ചെയ്യേണ്ടി വന്നു. അത് പിന്തുണച്ചതിന് വളരെയധികം നന്ദി. ബിഗ് സ്‌ക്രീനിലും പ്രേക്ഷകരുടെ പിന്തുണ വേണം, വിന്‍സി പറഞ്ഞു.

Exit mobile version