കേരളത്തെ ആദരിക്കുക, മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കുകയും വേണം; തമിഴ് നിര്‍മ്മാതാവ് എസ്ആര്‍ പ്രഭു

കേരളത്തെ പ്രശംസിച്ച് തമിഴ് നിര്‍മ്മാതാവ് എസ്ആര്‍ പ്രഭു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് നിര്‍മ്മാതാവ് കേരളത്തെ പ്രശംസിച്ചത്. കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊറോണ മോചിതരാകുന്ന ആള്‍ക്കാരുടെ എണ്ണത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നാമതാണ് കേരളം. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിനന്ദനം അറിയിച്ചത്.

ട്വിറ്ററിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായും ലോകത്തിലെ മറ്റു രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ കൊറോണ മോചിതരുടെ നിരക്കില്‍ ഒന്നാമതാണ് കേരളം. കേരളത്തെ ആദരിക്കുക, മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കുകയും വേണം- എസ്ആര്‍ പ്രഭു കുറിച്ചു.

Exit mobile version