വിഷുദിനത്തില്‍ കോട്ടയത്തെ തെരുവുകളില്‍ അലഞ്ഞവര്‍ക്ക് സാന്ത്വനമേകി വിനു മോഹനും ഭാര്യയും; കുളിപ്പിച്ച് ഭക്ഷണവും വസ്ത്രവും നല്‍കി

കൊവിഡ് ഭീതിയില്‍ ഇത്തവണത്തെ വിഷു ആഘോഷിക്കാന്‍ കഴിയാതിരുന്നത് നിരവധി പേരാണ്. വിഷു ആഘോഷിച്ചവരും കുറവല്ല. ഇപ്പോള്‍ നടന്‍ വിനു മോഹനും ഭാര്യ വിദ്യയം വിഷുദിനത്തില്‍ നടത്തിയ നന്മ നിറഞ്ഞ പ്രവര്‍ത്തിക്കാണ് കൈയ്യടി ലഭിക്കുന്നത്. വിഷുദിനത്തില്‍ കോട്ടയത്തെ തെരുവുകളില്‍ അലഞ്ഞവര്‍ക്ക് സാന്ത്വനമേകിയാണ് ഇവരുവരും രംഗത്തെത്തിയത്.

അലഞ്ഞുതിരിഞ്ഞ് നടന്നവരെ കുളിപ്പിച്ച് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തു. മുരുകന്റെ നേതൃത്വത്തിലുള്ള തെരുവോരം പ്രവര്‍ത്തകരുടെ സഹകരണത്തോടെയായിരുന്നു താരത്തിന്റെ സേവനം. ജഡക്കെട്ടിയ മുടിയും മുഷിഞ്ഞ വേഷവും ഒരു മുറി ബീഡിയുമായി അലഞ്ഞ പ്രമോദിന്റെ വിഷുദിനത്തിലെ ഈ രൂപമാറ്റം അപ്രതീക്ഷിതമായിരുന്നു.

പ്രമോദിനെ പോലെ തെരുവില്‍ അലഞ്ഞ ഇരുപതിലേറെ പേരെയാണ് വിനു മോഹനും കൂട്ടരും കണ്ടെത്തിയത്. മുടിയും താടിയുമെല്ലാം വെട്ടിയൊതുക്കി കുളിപ്പിച്ച് നല്ല വസ്ത്രങ്ങളും ഭക്ഷണവും നല്‍കി, അവരെ പുതിയ മനുഷ്യരാക്കി.തെരുവോരം പ്രവര്‍ത്തകരുടെ സഹായത്തോടെ വിവിധ ജില്ലകളില്‍ നിന്ന് മുന്നൂറിലേറെ പേരെയാണ് സുരക്ഷിത ഇടങ്ങളിലെത്തിച്ചത്. നിറകൈയ്യടികളും അഭിനന്ദന പ്രവാഹവുമാണ് ഇവര്‍ക്കിപ്പോള്‍.

Exit mobile version