നാടെങ്ങും ഒടിയന്‍ തരംഗം ! സിം കാര്‍ഡിലും ‘ഒടിയന്‍ മാണിക്യന്‍’

എയര്‍ടെല്‍ 4ജി സിമ്മുകളിലാണ് ഒടിയന്‍ മാണിക്യന്റെ ചിത്രം അച്ചടിച്ചു വന്നത്

മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ഒടിയന്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. മൊബൈല്‍ ആപ്പില്‍ തുടങ്ങി സിം കാര്‍ഡില്‍ വരെ എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ പ്രമോഷന്‍. എയര്‍ടെല്‍ 4ജി സിമ്മുകളിലാണ് ഒടിയന്‍ മാണിക്യന്റെ ചിത്രം അച്ചടിച്ചു വന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം 2018 ഡിസംബര്‍ 14ന് തീയ്യേറ്ററിലെത്തും. ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന്റെ സംവിധായകന്‍.  വടക്കന്‍ കേരളത്തില്‍ പണ്ട് പ്രചാരത്തിലുണ്ടായിരുന്ന ഒടിയന്‍ സങ്കല്പത്തെ ആധാരമാക്കിയാണ് ഈ ചിത്രം. പ്രകാശ് രാജ്, മനോജ് ജോഷി, മഞ്ജു വാര്യര്‍ തുടങ്ങിയവരും ഒടിയനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒടിയന്‍ മാണിക്യനായിട്ടാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.
ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ യൗവ്വനവും വാര്‍ദ്ധക്യവും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. 65 വയസ്സുള്ള മാണിക്യനായാണ് മോഹന്‍ലാല്‍ ആദ്യം അഭിനയിച്ചത്. ചെറുപ്പക്കാരനായ മാണിക്യനെ അവതരിപ്പിക്കുന്നതിനായി അദ്ദേഹത്തിനു രൂപമാറ്റങ്ങള്‍ നടത്തേണ്ടതായി വന്നു. ഫ്രാന്‍സില്‍ നിന്നുള്ള 25 വിദഗ്ധരുടെ മേല്‍നോട്ടത്തിനു കീഴില്‍ പ്രത്യേക വ്യായാമമുറകള്‍ അഭ്യസിച്ച മോഹന്‍ലാല്‍ ശരീരഭാരം വളരെയധികം കുറയ്ക്കുകയും കഥാപാത്രത്തിനുവേണ്ട രൂപമാറ്റം നേടിയെടുക്കുകയും ചെയ്തു.

Exit mobile version