സുഭാഷ് ചന്ദ്രബോസായി ഗോകുലം ഗോപാലന്‍ എത്തുന്നു

നേതാജിയായിട്ടു ചിത്രത്തില്‍ ഗോകുലം ഗോപാലന്‍ അഭിനയിക്കുന്നത്

വ്യവസായ പ്രമുഖന്‍ ഗോകുലം ഗോപാലന്‍ നായകനായി എത്തുന്നു. സുഭാഷ് ചന്ദ്രബോസിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് ഗോകുലം ഗോപാലന്‍ അഭിനയിക്കുന്നത്.

നേതാജിയായിട്ടു ചിത്രത്തില്‍ ഗോകുലം ഗോപാലന്‍ അഭിനയിക്കുന്നത്. വിശ്വഗുരു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിജീഷ് മണിയാണ് നേതാജിയുടെ തിരക്കഥയും സംവിധാനം നിര്‍വഹിക്കുന്നത്.

നേതാജിയുടെ വേഷപ്പകര്‍ച്ചയിലുള്ള ഗോകുലം ഗോപാലന്റെ ചിത്രവും ചിത്രത്തിന്റെ ടൈറ്റിലിനൊപ്പം പുറത്തു വിട്ടിട്ടുണ്ട്. ചിത്രീകരണം ഉടന്‍ ആരംഭിക്കും. തെന്നിന്ത്യന്‍ സിനിമയിലെ മികച്ച ടെക്‌നീഷ്യന്‍ മാരായിരിക്കും ഈ ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

Exit mobile version