അജിത്തിന്റെ ‘വിശ്വാസം’; മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

പൊങ്കല്‍ റിലീസായി 2019 ജനുവരി 14നാണ് തീയ്യേറ്ററുകളിലെത്തുന്നത്

അജിത് നായകനായി എത്തുന്ന പുതിയ ചിത്രം വിശ്വാസത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അജിത് ഡബിള്‍ റോളിലെത്തുന്ന ചിത്രം പൊങ്കല്‍ റിലീസായി 2019 ജനുവരി 14നാണ് തീയ്യേറ്ററുകളിലെത്തുന്നത്.

ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വീരം, വിവേഗം, വേതാളം എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് അജിതും ശിവയും വീണ്ടുമൊന്നിക്കുന്നത്. നയന്‍താരയാണ് നായിക. തമ്പി രാമയ്യ, യോഗി ബാബു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളി ബാല താരമായ അനിഘ അജിത്തിന്റെ മകളായി ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന വിശ്വാസത്തിന് സംഗീതം നല്‍കുന്നത് ഡി ഇമ്മനാണ്.

Exit mobile version