ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത! മരക്കാറിന്റെ റിലീസ് തടയില്ല, ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തടയണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. മരക്കാരുടെ പിന്‍മുറക്കാരിയായ കൊയിലാണ്ടി നടുവത്തുര്‍ സ്വദേശിനി മുഫീദ അറാഫത്ത് മരക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

ചിത്രം കുടുംബത്തെയും മരക്കാറിനെയും അപകീര്‍ത്തിപ്പെടുത്തുന്നു, അതിനാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നും. എന്നാല്‍ നടപടിയുണ്ടായില്ല എന്നും മുഫീദ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

മലയാള സിനിമ പ്രക്ഷേകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം. വന്‍ ക്യാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വന്‍ താര നിരയാണ് അണിനിരക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, മധു, മഞ്ജു വാര്യര്‍, നെടുമുടി വേണു, ഹരീഷ് പേരടി തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ ഫോട്ടോകള്‍ എല്ലാം
ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

Exit mobile version