‘മഴ ഞാനറിഞ്ഞിരുന്നില്ല’ പാട്ടിനെ മനോഹരമായി പുനരാവിഷ്‌കരിച്ച് അനൂപ് ശിവശങ്കരനും സുഹൃത്തുക്കളും; വീഡിയോ

പ്രണയത്തിനും പാട്ടിനും യാത്രയും മഴയുമായി അഗാധമായ അടുപ്പമുണ്ട്.

ഒരുപിടി നല്ല ഗാനങ്ങളെ കൈവിടാത്ത മലയാളികള്‍ക്ക് മഴയില്‍കുതിര്‍ന്ന പ്രണയസ്വപ്നങ്ങളെ തേടിയുള്ള യാത്ര സമ്മാനിക്കുകയാണ് അനൂപ് ശിവശങ്കരനും സുഹൃത്തുക്കളും. ഡോ. പേഷ്യന്റ് എന്ന ചലച്ചിത്രത്തിന് വേണ്ടി റഫീഖ് അഹമ്മദ് എഴുതി ഹരിഹരന്‍ പാടിയ ഗാനത്തിന്റെ കവര്‍ വേര്‍ഷന്‍ ഒരുക്കിയാണ് അനൂപ് ശിവശങ്കരന്‍ ഇപ്പോള്‍ യൂട്യൂബില്‍ ശ്രദ്ധനേടിയിരിക്കുന്നത്. മലയാളികള്‍ നെഞ്ചേറ്റിയ മഴ ഞാനറിഞ്ഞിരുന്നില്ല എന്ന ഗാനം അനൂപ് ശിവശങ്കരനിലൂടെ വീണ്ടും നമ്മെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്.

പ്രണയത്തിനും പാട്ടിനും യാത്രയും മഴയുമായി അഗാധമായ അടുപ്പമുണ്ട്. മഴ ഞാനറിഞ്ഞിരുന്നില്ല എന്ന ഗാനം കേള്‍ക്കുമ്പോള്‍ പ്രണയ സങ്കല്‍പ്പങ്ങള്‍ നിറഞ്ഞ ഒരു മഴയാത്രയിലേക്കാണ് പ്രേക്ഷകനെ എത്തിക്കുന്നത്. ഡോ. പേഷ്യന്റ് എന്ന സിനിമയിലെ ഈ വരികള്‍ മലയാളികളുടെ ശേഖരത്തിലെ അമൂല്യഗാനമാണ്. ഹരിഹരന്‍ പാടിയ പാട്ടിന് മറ്റൊരു വേര്‍ഷന്‍ കൂടി എത്തിയതും പ്രേക്ഷകര്‍ ഇരുംകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ഓരോ തവണ കേള്‍ക്കുമ്പോഴും അത് നമ്മെ പഴയുടെ കുളിരുള്ള പ്രണയത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്. അനൂപ് ശിവശങ്കരന്‍ പാടിയ പാട്ടിന് ഷൈജു വടുവച്ചോലയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ജോബി പി മാത്യു ഗിത്താറും ഷൈജു കൊരട്ടി ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. അബുദാബി ഓസിസ് ഡിബിയാണ് നിര്‍മ്മാണം. വേള്‍ഡ് മ്യൂസിക് ഫാക്ടറി എന്ന യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തിരിക്കുന്ന ഗാനം ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്.

Exit mobile version