എന്തിര ലോകത്തിലെ സുന്ദരിയായി എമി ജാക്‌സണ്‍; 2.0യിലെ ആദ്യ വീഡിയോ ഗാനം പുറത്ത്

ലോകമെമ്പാടുമായി 10000 സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്

സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 2.0യുടെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. രജനികാന്തും നായിക എമി ജാക്‌സണുമുള്ള ഗാനമാണ് പുറത്തുവിട്ടത്.മദന്‍ കാര്‍ക്കിയാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. എആര്‍ റഹ്മാന്‍ സംഗീതമൊരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് സിദ്ധ് ശ്രീറാം, സാഷ ത്രിപതി എന്നിവരാണ്.

ശങ്കര്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ റോബോട്ട് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 2.0. ലോകമെമ്പാടുമായി 10000 സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ചെലവ് 543 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ചെലവേറിയ ചിത്രം കൂടിയാണിത്. പക്ഷേ ഇപ്പോള്‍ തന്നെ 490 കോടി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പ്രമുഖ ട്രേഡ് അനലിസ്റ്റ് രാമേഷ് ബാല അടുത്തിടെ ട്വീറ്റ് ചെയ്തത് മുന്‍കൂര്‍ ബുക്കിങിലൂടെ 120 കോടിയാണ് ചിത്രം കളക്ട് ചെയ്തതെന്നാണ്. ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഉയര്‍ന്ന തുകയാണിത്. ഇതിന് പുറമെ ബോളിവുഡ് ഹങ്കാമയിലെ റിപ്പോര്‍ട്ട് പ്രകാരം 370 കോടി റിലീസിന് മുന്‍പേ തന്നെ ചിത്രം സ്വന്തമാക്കിയെന്നാണ്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലന്‍ റോളില്‍ എത്തുന്നത്.

Exit mobile version