മോഹന്‍ലാലുമായി സ്വരചേര്‍ച്ചയോ..? വ്യക്തമാക്കി ശ്രീനിവാസന്‍

നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.

നടന്‍ മോഹന്‍ലാലുമായി സ്വരചേര്‍ച്ചയുണ്ടെന്ന ആരോപണമാണ് അടുത്തിടെയായി നടന്‍ ശ്രീനിവാസനെതിരെ ഉയരുന്നത്. ഒരു കാലത്ത് ഇരുവരുടെയും കൂട്ടുകെട്ട് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചതുമാണ്. ഈ സാഹചര്യത്തിലാണ് ഇരുവരുടെയും സൗഹൃദത്തില്‍ പാളിച്ച വീണോ എന്ന് പാപ്പരാസികള്‍ ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്.

ഇപ്പോള്‍ ഈ ആരോപണത്തിന് മറുപടി നല്‍കി എത്തിയിരിക്കുകയാണ് ശ്രീനിവാസന്‍. സ്വരചേര്‍ച്ചയില്ലേ എന്ന ചോദ്യത്തോട് ഇല്ലാത്ത ഒരു കാര്യത്തെപ്പറ്റി വിശദീകരിക്കേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ബെന്നി പി നായരമ്പലവും ഒന്നിച്ച ഗോളാന്തര ‘കേരളം, സിനിമയ്ക്കകത്തും പുറത്തുമുള്ള കേരളീയ ജീവിതത്തിന്റെ മായക്കാഴ്ച്ചകള്‍’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.

സ്വരചേര്‍ച്ചയില്ലെങ്കില്‍ മൂവരും ഒന്നിച്ച് ഒരു സിനിമ വീണ്ടും ചെയ്യണ്ടേ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്ന ശ്രീനിവാസന്റെ മറുപടി. നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.

Exit mobile version