തന്റെ വിവാഹത്തിന് സര്‍പ്രൈസുകളൊന്നുമില്ല; വിവാഹത്തെക്കുറിച്ച് നടി മാളവിക

വിവാഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മാളവിക വെയില്‍സ്. തന്റെ വിവാഹത്തിന് സര്‍പ്രൈസുകളൊന്നുമില്ലയെന്നും എല്ലാവരേയും അറിയിച്ചു കൊണ്ടുളള വിവാഹമായിരിക്കുമെന്നും മാളവിക പറഞ്ഞു. വീട്ടില്‍ വിവാഹം ആലോചിച്ച് തുടങ്ങിയെന്നും നടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രണയ വിവാഹമായിരിക്കില്ലെന്നും അറേഞ്ച് മാരേജ് ആയിരിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഒരു ചാനല്‍ പരിപാടിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തിനെകുറിച്ച് വെളിപ്പെടുത്തിയത്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമായ മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് മാളവിക. നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങിയിട്ടുണ്ട്. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനി സ്‌ക്രീന്‍ പ്രേക്ഷകരുടേയും പ്രിയ താരമാണ് മാളവിക. അഭിനേത്രി എന്നതില്‍ ഉപരി മികച്ച നര്‍ത്തകി കൂടിയാണ് താരം.

Exit mobile version