മഞ്ഞനിറമുള്ള വസ്ത്രത്തില്‍ നിന്നും വ്യത്യസ്തയായി ഭാമ; നടിയുടെ മെഹന്ദി കല്യാണ ചിത്രം വൈറല്‍

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി ഭാമ. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച ഭാമ വിവാഹിതയാകാന്‍ പോവുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ തന്റെ ഭാവി വരനും ഒന്നിച്ചുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഇപ്പോള്‍ വിവാഹത്തോട് അനുബന്ധിച്ച് ഭാമയുടെ മെഹന്ദി കല്യാണം നടത്തിയിരിക്കുകയാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷമായി തന്നെയാണ് ചടങ്ങുകള്‍.

കോട്ടയം വിന്‍ഡ്‌സോര്‍ ഹോട്ടലിലല്‍ വെച്ചായിരുന്നു നടി ഭാമയുടെ മെഹന്ദി കല്യാണം നടത്തിയത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന്‍ വിനു മോഹന്‍ കുടുംബസമേതം എത്തിയിരുന്നു. നടി പാരീസ് ലക്ഷ്മിയും എത്തി. സാധാരണ എല്ലാവരും മഞ്ഞനിറമുള്ള വസ്ത്രത്തിലാണ് ഈ ചടങ്ങിനെത്തുക. എന്നാല്‍ എല്ലാവരില്‍ നിന്നും വ്യത്യസ്തയായി ഭാമ കറുപ്പും ആഷ് കളറും ചേര്‍ന്ന വസ്ത്രമായിരുന്നു ധരിച്ചെത്തിയത്.

2007ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. രണ്ടാമത്തെ ചിത്രം വിനയന്‍ സംവിധാനം ചെയ്ത ‘ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍’ ആയിരുന്നു. പിന്നീട് സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായിട്ടുണ്ട്. 2016ല്‍ റിലീസ് ചെയ്ത ‘മറുപടി’യാണ് അവസാനം റിലീസ് ചെയ്ത മലയാളചിത്രം. തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്.

Exit mobile version