സിനിമയില്‍ വിവാഹം നടക്കാതെ പോയെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ പങ്കാളിയെ കണ്ടെത്തി; നടി ശ്രീരഞ്ജിനി വിവാഹിതയായി

ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയമായ നടി ശ്രീരഞ്ജിനി വിവാഹിതയായി. പെരുമ്പാവൂര്‍ സ്വദേശി രഞ്ജിത്ത് പി രവീന്ദ്രനാണ് വരന്‍. വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിവാഹത്തില്‍ പങ്കെടുക്കാന്‍ സുഹൃത്ത് അപര്‍ണ ബാലമുരളിയും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ടീമും എത്തിയിരുന്നു. അമ്പലത്തിലെ താലിക്കെട്ടിന് ശേഷം ഓഡിറ്റോറിയത്തിലും വിവാഹ ചടങ്ങുകള്‍ നടന്നു.

അങ്കമാലി സ്വദേശിനിയായ ശ്രീരഞ്ജിനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയുടെ ‘മൂക്കുത്തി’ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മൂക്കുത്തിയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷോര്‍ട്ട് ഫിലിമിലെ നടിയുടെ ഒരു ഡയലോഗായിരുന്നു തരംഗമായി മാറിയിരുന്നത്.

നടിയും നര്‍ത്തകിയുമായ ശ്രീരഞ്ജിനിയുടെ തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ അശ്വതി ടീച്ചര്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പിന്നാലെ നടക്കുന്ന റോളായിരുന്നു ശ്രീരഞ്ജിനിക്ക്.

Exit mobile version