പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്‍ ബാലു വര്‍ഗീസിന്റെയും നടി എലീനയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു; വീഡിയോ

പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്‍ ബാലു വര്‍ഗീസിന്റെയും നടി എലീനയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും നായികാ നായകന്മാരായെത്തിയ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

മലയാള സിനിമയില്‍ ഒട്ടനവധി വേഷങ്ങള്‍ ബാലു വര്‍ഗീസ് കൈകാര്യം ചെയ്തിട്ടുണ്ട്. ചാന്തുപൊട്ടില്‍ തുടങ്ങി ഹാപ്പി സര്‍ദാര്‍ വരെയുള്ള ചിത്രങ്ങളില്‍ ബാലു വേഷമിട്ട് കഴിഞ്ഞു. ‘അയാള്‍ ഞാനല്ല’ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രമേഖലയില്‍ കടന്നെത്തിയ താരമാണ് ഐലീന . ‘മിസ് സൗത്ത് ഇന്ത്യ’ പട്ടം ഉള്‍പ്പെടെയുള്ള സൗന്ദര്യ മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട്.

Exit mobile version