സ്റ്റൈലിഷ് ലുക്കില്‍ മഡോണ സെബാസ്റ്റ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രത്തില്‍ ‘സെലിന്‍’ എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

താരത്തിന്റെ പുതിയ ചിത്രമായ ‘വാനം കൊട്ടട്ടും’ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന്റെ ചടങ്ങിലാണ് താരം സ്റ്റൈലിഷ് ലുക്കിലെത്തിയത്. എന്തായാലും താരത്തിന്റെ ഈ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ധനശേഖരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശരത് കുമാര്‍, രാധിക ശരത് കുമാര്‍, വിക്രം പ്രഭു, ഐശ്വര്യ രാജേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version