ദി ലയണ്‍ കിംഗ്; യുട്യൂബ് ട്രെന്‍ഡിങിലും രാജാവ്, ടീസര്‍ ട്രെയിലര്‍

വന്‍ വിജയമായ ഡിസ്‌നിയുടെ ജംഗിള്‍ ബുക്ക് സംവിധാനം ചെയ്ത ജോണ്‍ ഫേവ്രുവാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്

ദി ലയണ്‍ കിംഗിന്റെ ടീസര്‍ ട്രെയിലര്‍ ഡിസ്നി പുറത്തു വിട്ടു. 1994 ല്‍ പുറത്തിറങ്ങിയ വാള്‍ട്ട് ഡിസ്‌നി ആനിമേഷന്റെ 32-ാമത്തെ അനിമേറ്റഡ് ഫീച്ചര്‍ ഫിലിം അതെ പേരിലുള്ള ചിത്രത്തിന്റെ റീമേക്ക് ആണ് ദി ലയണ്‍ കിംഗ്. വന്‍ വിജയമായ ഡിസ്‌നിയുടെ ജംഗിള്‍ ബുക്ക് സംവിധാനം ചെയ്ത ജോണ്‍ ഫേവ്രുവാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

ഐറീന്‍ മെക്ചി, ജൊനാഥന്‍ റോബര്‍ട്ട്‌സ്, ലിന്‍ഡ വൂള്‍വര്‍ട്ടണ്‍ എന്നിവരാണ് ലയണ്‍ കിംഗ് സിംബയെ സൃഷ്ടിച്ചത്. സിംബയുടെ കുഞ്ഞ് ആണ് പുതിയ ചിത്രത്തിലെ പ്രധാന കഥാപാത്രം. ഡിസ്നി പുറത്തു വിട്ട ഒന്നര മിനുട്ട് ടീസര്‍ ട്രെയിലര്‍ ആണ് യുട്യൂബില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്.

ഡൊണാള്‍ഡ് ഗ്ലോവേര്, ബിയോണ്‍സ്, ജോണ്‍ ഒലിവര്‍, സേഥ് റോജിന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ദി ലയണ്‍ കിംഗ് അടുത്ത വര്‍ഷം തീയ്യേറ്ററുകളിലെത്തും. സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ഇതിനകം ലഭിച്ചിരിക്കുന്നത്.

Exit mobile version