തൈമൂറിന്റെ പ്രശസ്തി മുതലെടുത്ത് സെയ്ഫും കരീനയും; പ്രമുഖ ഡയപ്പര്‍ ബ്രാന്‍ഡിന്റെ മുഖമാക്കുന്നതിന് വാങ്ങിയത് 1.5 കോടി

ബോളിവുഡ് ലോകത്ത് ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് സെയ്ഫ്-കരീന ദമ്പതികള്‍. ഇവരെപ്പോലെ തന്നെ ആരാധകര്‍ പ്രിയപ്പെട്ടതാണ് ഇവരുടെ തൈമൂര്‍ അലിഖാനെ. തൈമൂറിന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. വിമാനത്താവളത്തിലും മറ്റ് പരിപാടികളിലും പാപ്പരാസികള്‍ ഇപ്പോള്‍ തൈമൂറിന്റെ പിന്നാലെയാണ്.

ഇപ്പോഴിതാ മകന്റെ ഈ പ്രശസ്തി മുതലെടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഈ താരജോഡികള്‍ എന്നാണ് റിപ്പോര്‍ട്ട്. തൈമൂറിനെ ഒരു പ്രമുഖ ഡയപ്പര്‍ ബ്രാന്‍ഡിന്റെ മുഖമാക്കാനായി കോടികളാണ് ഈ താരദമ്പതികള്‍ വാങ്ങുന്നത് എന്നാണ് ബി ടൗണില്‍ നിന്നുള്ള വാര്‍ത്തകള്‍.

തൈമൂറിനെ ഡയപ്പര്‍ ബ്രാന്‍ഡിന്റെ മുഖമാക്കുന്നതിനും ഒരു പരിപാടിയില്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പങ്കെടുപ്പിക്കുന്നതിനുമായി 1.5 കോടി രൂപയാണ് താര ദമ്പതികള്‍ വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആദ്യം ഈ ബ്രാന്‍ഡിന്റെ ഓഫര്‍ താരങ്ങള്‍ നിരസിച്ചിരുന്നെങ്കിലും പിന്നീട് കരാറില്‍ ഒപ്പിടുകയായിരുന്നു.

Exit mobile version