ചില ആരാധകരുടെ സ്നേഹപ്രകടനത്തില്‍ അസ്വസ്ഥത തോന്നാറുണ്ട്; തുറന്നു പറഞ്ഞ് നമിത പ്രമോദ്

ആരാധകരുടെ സ്‌നേഹപ്രകടനത്തില്‍ അസ്വസ്ഥത തോന്നാറുണ്ടെന്നാണ് താരം തുറന്നു പറഞ്ഞത്.

കൊച്ചി: മലയാളത്തില്‍ നിരവധി ആരാധകര്‍ ഉള്ള താരമാണ് നമിത പ്രമോദ്. ഇപ്പോള്‍ ചില വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. ആരാധകരുടെ സ്‌നേഹപ്രകടനത്തില്‍ അസ്വസ്ഥത തോന്നാറുണ്ടെന്നാണ് താരം തുറന്നു പറഞ്ഞത്.

സ്‌നേഹം ഉള്ളതുകൊണ്ടാണ് ആരാധകര്‍ ഓടിയെത്തി സംസാരിക്കുന്നതും സെല്‍ഫി എടുക്കുന്നതും. പക്ഷേ ചില യുവാക്കള്‍ തോളില്‍ കൈയ്യിട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് നമിത പറഞ്ഞു.

ചേച്ചിമാരും ചേട്ടന്മാരും ചെറിയ കുട്ടികളുമൊക്കെ സ്‌നേഹത്തോടെ വന്ന് സംസാരിക്കും. ഫോട്ടോയെടുക്കും. പക്ഷേ ചില ചെക്കന്മാര്‍ വന്നിട്ട്, നമ്മുടെ തോളിലൊക്കെ കൈ വെക്കാന്‍ നോക്കും. അത് എനിക്കിഷ്ടമല്ല. നമ്മളെ ഒട്ടും പരിചയമില്ലാത്ത ആളുകളാണ്. അതില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് താരം വെളിപ്പെടുത്തി.

ഞാന്‍ പുറത്തൊക്കെ പോകുന്നയാളാണ്. പക്ഷേ ഒരുപാട് തിരക്കുള്ള സ്ഥലങ്ങളിലൊക്കെ പോകുമ്പോള്‍ പര്‍ദ്ദ ധരിച്ച് പോകാറുണ്ട്. തിരിച്ചറിഞ്ഞാലും പ്രശ്‌നമൊന്നുമില്ലല്ലോ, സ്‌നേഹം കൊണ്ടല്ലേ അവര്‍ അടുത്തുവരുന്നത് നമിത പറഞ്ഞു.

Exit mobile version