സ്റ്റൈല്‍ മന്നന്റെ ‘ദര്‍ബാര്‍’; റിലീസ് ദിവസം ജീവനക്കാര്‍ക്ക് ഫ്രീ ടിക്കറ്റും അവധിയും

നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ‘ദര്‍ബാര്‍’. എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം ഈ മാസം ഒമ്പതിനാണ് തീയ്യേറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ ജീവനക്കാര്‍ക്ക് ഫ്രീ ടിക്കറ്റും അവധിയും നല്‍കിയിരിക്കുകയാണ് ചെന്നൈയിലെ ഒരു ഐടി കമ്പനി.

നേരത്തെ സ്റ്റൈല്‍ മന്നന്റെ ‘കബാലി’, ‘പേട്ട’, ‘കാല’ എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്തപ്പോഴും ചെന്നൈയിലെ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് അവധി നല്‍കിയിരുന്നു. ചിത്രത്തില്‍ ആദിത്യ അരുണാചലം എന്ന പോലീസ് ഓഫീസറായിട്ടാണ് താരം എത്തുന്നത്.

തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം സുനില്‍ ഷെട്ടിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങല്‍. കേരളത്തില്‍ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. എസ് ക്യൂബ് ഫിലിംസും ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.

Exit mobile version