വീണ്ടും ഇരട്ടവേഷത്തില്‍ ധനുഷ്; ‘പട്ടാസ്’ ട്രെയിലര്‍ പുറത്തുവിട്ടു

‘കൊടി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷിനെ നായകനാക്കി ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത ‘പട്ടാസ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ധനുഷ് എത്തുന്നത്. അച്ഛനും മകനുമായിട്ടാണ് താരം എത്തുന്നത്. സ്‌നേഹയാണ് ചിത്രത്തിലെ നായിക.

മഹ്രീന്‍ പിര്‍സാദ, ജഗപതി ബാബു, മുനിഷ്‌കാന്ത്, നാസര്‍, നവീന്‍ ചന്ദ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിവേക്-മെര്‍വിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 16ന് ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version