‘റൗഡി ബേബി’ക്ക് സാരിയില്‍ ചുവടുവച്ച് സായി പല്ലവി; യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടംപിടിച്ച് വീഡിയോ

ബാലാജി മോഹന്‍ ധനുഷിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘മാരി 2’. ചിത്രത്തില്‍ നായികയായി എത്തിയത് സായി പല്ലവി ആയിരുന്നു. ചിത്രത്തിലെ ‘റൗഡി ബേബി’ എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. വെറും ഒന്നര മാസം കൊണ്ട് ഗാനം ഏറ്റവും കുടുതല്‍ ആളുകള്‍ യൂട്യുബില്‍ കണ്ട ദക്ഷിണേന്ത്യന്‍ സിനിമാ ഗാനമെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം ധനുഷിന്റെയും സായി പല്ലവിയുടെയും ചടുലമായ നൃത്തച്ചുവടുകള്‍ തന്നെയായിരുന്നു.

ഇപ്പോഴിതാ ഈ ഗാനത്തിന് സാരിയില്‍ ചുവടുവച്ച് ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് സായി പല്ലവി. ബിഹൈന്‍ഡ് വുഡ്‌സ് പുരസ്‌കാര വേദിയിലാണ് താരം ചുവടുവെച്ചത്. വിവേക് സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം തീയ്യേറ്ററുകളില്‍ എത്തിയ ‘അതിരന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സായി പല്ലവിക്കു പുരസ്‌കാരം ലഭിച്ചത്.

പുരസ്‌കാരം ഏറ്റുവാങ്ങാന്‍ വേദിയിലെത്തിയ സായിയോട് അവതാരക ആവശ്യപ്പെട്ട പ്രകാരമാണ് ‘റൗഡി ബേബി’ക്ക് ചുവടു വെച്ചത്. ഒരു മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ഈ വീഡിയോ.

Exit mobile version