നാഗചൈതന്യയും സാമന്തയും വീണ്ടും വെള്ളിത്തിരയിലേക്ക്

'മജിലി' എന്ന ചിത്രത്തിന്റെ വിശാഖപട്ടണത്തെ ഷൂട്ടിംഗ് പൂര്‍ത്തിയായി കഴിഞ്ഞു.

തെന്നിന്ത്യയിലെ താര ദമ്പതികളായ നാഗചൈതന്യയും സാമന്തയും വീണ്ടും വെള്ളിത്തിരയിലേക്ക്. ‘മജിലി’ എന്ന ചിത്രത്തിന്റെ വിശാഖപട്ടണത്തെ ഷൂട്ടിംഗ് പൂര്‍ത്തിയായി കഴിഞ്ഞു.


ചിത്രത്തിന്റ അടുത്തഘട്ടം ഷൂട്ടിംഗ് 26ന് ഹൈദരാബാദില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നാഗചൈതന്യ പുതിയ ലുക്കിലായിരിക്കും ചിത്രത്തിലെന്നാണ് റിപ്പോര്‍ട്ട്. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Exit mobile version