‘ വരനെ ആവശ്യമുണ്ട്’ ; സുരേഷ് ഗോപി- ശോഭന ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍

പത്രത്തിലെ മാട്രിമോണിയല്‍ പരസ്യത്തിന്റെ രൂപത്തിലാണ് 'വരനെ ആവശ്യമുണ്ട്' എന്ന തലക്കെട്ട് താരം പുറത്ത് വിട്ടിരിക്കുന്നത്.

കൊച്ചി: ‘വരനെ ആവശ്യമുണ്ട്’ സുരേഷ് ഗോപിയും ശോഭനയും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന സിനിമയുടെ പേര് പുറത്ത് വിട്ട് ദുല്‍ഖര്‍ സല്‍മാന്‍. സമൂഹ മാധ്യമത്തിലൂടെയാണ് താരം സിനിമയുടെ പേര് വെളിപ്പെടുത്തിയത്. പത്രത്തിലെ മാട്രിമോണിയല്‍ പരസ്യത്തിന്റെ രൂപത്തിലാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന തലക്കെട്ട് താരം പുറത്ത് വിട്ടിരിക്കുന്നത്.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിക്കുന്നത് ദുല്‍ഖറിന്റെ തന്നെ വേഫറര്‍ ഫിലിംസും എം സ്റ്റാര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.

‘ഈ ദശാബ്ദം തുടങ്ങുന്നത് തികച്ചും സ്പെഷ്യലായ പോസ്റ്ററുമായാണ്, അതും തികച്ചും സ്പെഷ്യലായ ഒരു സിനിമയുടെ. ശോഭനയും സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും താനും അഭിനയിക്കുന്ന ഈ പടം മലയാള സിനിമയിലെ രണ്ട് തലമുറയുടെ കൂടിച്ചേരലാണ്, അതും വളരെയധികം കൊടുക്കല്‍ വാങ്ങലുകളുള്ള രണ്ട് തലമുറയുടെ ഈ വര്‍ഷത്തിലേക്കും സിനിമയിലേക്കും ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.’ എന്ന കുറിപ്പുമുണ്ട് പോസ്റ്ററിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്‌.

Exit mobile version