പേളിയുടെ സാരി പൊളിച്ചു; ആദിലിന്റെ വിവാഹ പാര്‍ട്ടിയില്‍ തിളങ്ങി പേളിശ്രീനിഷ്

ബിഗ് ബോസിന് ശേഷം പ്രേക്ഷകരുടെ ഇഷ്ട താരജോഡികളായി മാറിയവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസിന് ശേഷമുളള ഇരുവരുടെയും വിവാഹം ആരാധകര്‍ ഒന്നടങ്കം ആഘോഷിച്ചിരുന്നു. തുടര്‍ന്ന് തങ്ങളുടെ പുതിയ വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരജോഡികള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട്.

ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും നടനുമായ ആദില്‍ ഇബ്രാഹിമിന്റെ വിവാഹസത്ക്കാരത്തിന് എത്തിയ പേളി മാണി, ശ്രീനിഷ് അരവിന്ദ് ദമ്പതികളുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. ചിത്രങ്ങള്‍ പുറത്തുവന്നതിന് ശേഷം എല്ലാവരുടെയും ശ്രദ്ധ പോയത് പേളിയുടെ സാരിയിലായിരുന്നു. സിംമ്പിള്‍ വര്‍ക്കോടെയുള്ള സാരിയാണ് പേളി അണിഞ്ഞത്. വളരെ മനോഹരമായിട്ടുണ്ട് എന്ന് തന്നെ പറയാം.

കഴിഞ്ഞ ദിവസമായിരുന്നു അവതാരകനായ ആദിലിന്റെ വിവാഹം. നമിതയാണ് വധു. കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാതില്‍ വെച്ച് നടന്ന റിസെപ്ഷന്‍ ചടങ്ങില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തു.

Exit mobile version