കബഡി താരമായി കങ്കണ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘പംഗ’യുടെ ട്രെയിലര്‍

അശ്വിനി തിവാരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

ബോളിവുഡ് താരം കങ്കണ റണാവത്ത് നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പംഗ’. ചിത്രത്തില്‍ ഒരു കബഡി താരത്തിന്റെ വേഷത്തിലാണ് താരം എത്തുന്നത്. മുന്‍ കമ്പഡി താരമായ ‘ജയ നിഗം’ എന്ന വീട്ടമ്മ വീണ്ടും ഇന്ത്യന്‍ കബഡി ടീമിലേക്ക് തിരിച്ചുവരാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

അശ്വിനി തിവാരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജെസ്സി ഗില്‍, നീന ഗുപ്ത, റിച്ച ചന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഇരുപത് മണിക്കൂറ് കൊണ്ട് പതിനേഴ് മില്ല്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ ഇരുപത്തിനാലാം സ്ഥാനത്താണ് ട്രെയിലര്‍. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 24ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version