വിജയം കൊയ്യാന്‍ നരേന്‍ തെലുങ്കിലേക്ക്

അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ നായകനായി അരങ്ങേറ്റം കുറിച്ച താരം വളരെപ്പെട്ടെന്ന് തന്നെ പ്രേക്ഷക ഹൃദയത്തിലിടം നേടി. തമിഴിലും മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത സുനില്‍കുമാര്‍ എന്ന നരേന്‍ ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകാന്‍ പോകുന്നു.

തെലുങ്ക് സിനിമയിലൂടെ സമാന്തയ്‌ക്കൊപ്പമാണ് മടങ്ങി വരവ്.യുടേണ്‍ കന്നഡ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ റീമേക്കാണിത്. ബാംഗ്ലൂരിലെ ഒരു ഫ്‌ളൈ ഓവറില്‍ തുടര്‍ച്ചയായി നടക്കുന്ന അപകട മരണങ്ങളെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. ക്ലാസ്‌മേറ്റ്‌സ്,
പന്തയക്കോഴി, ഒരേ കടല്‍, അയാളും ഞാനും തമ്മില്‍, റോബിന്‍ ഹുഡ് എന്നിവയാണ് നരേന്റെ മറ്റ് പ്രമുഖ മലയാള ചിത്രങ്ങള്‍

Exit mobile version