ഷെയ്‌നിന്റെ വലിയ പെരുന്നാള്‍; പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി

ഷെയ്ന്‍ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘വലിയ പെരുന്നാളിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പിരാന്ത്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. അഫ്‌സല്‍ പാടിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് റെക്‌സ് വിജയനാണ്.

നവാഗതനായ ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഷെയ്ന്‍ ഒരു ഡാന്‍സറുടെ വേഷത്തിലാണ് എത്തുന്നത്. ഡിമലിനൊപ്പം തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഷെയ്നിനെ കൂടാതെ വിനായകന്‍, അതുല്‍ കുര്‍ക്കര്‍ണി, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. ക്യാപ്റ്റന്‍ രാജു അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്.

അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത സംവിധായകന്‍ റെക്സ് വിജയന്‍ ആണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളൊരുക്കിയിരിക്കുന്നത്. ചിത്രം ഡിസംബര്‍ 20ന് തീയറ്ററുകളില്‍ എത്തും.

Exit mobile version