‘അനുഗ്രഹീതന്‍ ആന്റണി’യിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി

സണ്ണി വെയ്നെ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന 'അനുഗ്രഹീതന്‍ ആന്റണി' എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

സണ്ണി വെയ്നെ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നടന്‍ വിനീത് ശ്രീനിവാസന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ‘കാമിനി’ എന്ന ഗാനത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്.

മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ഹരിശങ്കര്‍ കെസ് ആണ് ഗാനം ആലപിച്ചത്. പാട്ടിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് സിനിമയില്‍ നായികയായി എത്തുന്നത്. നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീന്‍ ടിമണിലാല്‍ ആണ്.

ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത് ആണ് ചിത്രത്തിന്റെ നിര്‍മാണം. പ്രണയത്തിനും കുടുംബബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

Exit mobile version