24ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം

24ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം. വൈകുന്നേരം അഞ്ചരക്കാണ് സമാപനചടങ്ങുകള്‍. നിശാഗന്ധിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്.

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അവസാന ദിനമായ ഇന്ന് 27 ചിത്രങ്ങളാണ് പ്രേദര്‍ശിപ്പിക്കുന്നത്. എട്ട് രാപ്പകലുകള്‍ നീണ്ട ലോകസിനിമാ കാഴ്ചകള്‍ക്കാണ് തലസ്ഥാനം വേദിയായത്. 73 രാജ്യങ്ങളില്‍ നിന്നായി 186 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മത്സരവിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ 14 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. വൃത്താകൃതിയിലുള്ള ചതുരവും ജെല്ലിക്കെട്ടുമാണ് മലയാളത്തിന്റെ പ്രതീക്ഷകള്‍.

ഒമ്പത് തിയേറ്ററുകളിലായി 27 ചിത്രങ്ങളാണ് മേളയുടെ അവസാന ദിവസത്തില്‍ പ്രദര്‍ശനത്തിനുള്ളത്. സീസര്‍ ഡയാസിന്റെ അവര്‍ മദര്‍, ബലൂണ്‍,സെര്‍ബിയന്‍ ചിത്രം നോ വണ്‍സ് ചൈല്‍ഡ് എന്നിവയാണ് ഇതില്‍ പ്രധാനം.

Exit mobile version