നഗ്നമായ ശരീരത്തെ മറച്ച് സ്വര്‍ണ്ണാഭരണങ്ങള്‍! ഹിറ്റായി ‘ഷക്കീലയുടെ’ ഫസ്റ്റ്‌ലുക്ക്

ബോള്‍ഡ് ഈസ് ഗോള്‍ഡ് എന്നായിരുന്നു ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെ നടി വിശേഷിപ്പിച്ചത്.

നടി ഷക്കീലയുടെ ജീവിതം അടിസ്ഥാനമാക്കി ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ‘ഷക്കീലനോട്ട് എ പോണ്‍സ്റ്റാര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. നഗ്നമായ ശരീരത്തെ മുഴുവന്‍ സ്വര്‍ണ്ണം കൊണ്ട് മൂടിയ നായികയാണ് പോസ്റ്ററില്‍ ഉള്ളത്. സമൂഹമാധ്യമങ്ങളിലും മറ്റും ഹിറ്റായി മാറിയിരിക്കുകയാണ് ഫസ്റ്റ് ലുക്ക്. ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ഷക്കീലയെ അവതരിപ്പിക്കുന്നത്.

ബോള്‍ഡ് ഈസ് ഗോള്‍ഡ് എന്നായിരുന്നു ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെ നടി വിശേഷിപ്പിച്ചത്. കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ‘ഷക്കീല’. റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തര്‍ നൊറോണ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൂട്ടിങ് തുടങ്ങുന്നതിനു മുന്‍പു തന്നെ ഷക്കീലയെന്ന വ്യക്തിയെ അടുത്തറിയാനായി റിച്ച ബംഗളൂരുവില്‍ വെച്ച് ഷക്കീലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഷക്കീലയുടെ ജീവിതകഥ പറയുന്നതിനൊപ്പം യഥാര്‍ത്ഥ ഷക്കീലയെ സ്‌ക്രീനില്‍ കാണാനുള്ള അവസരം കൂടി ഒരുക്കുകയാണ് സംവിധായകന്‍ ലങ്കേഷ്. ഷക്കീല സിനിമയില്‍ അതിഥിവേഷത്തില്‍ എത്തുന്നുമുണ്ട്. പതിനാറാം വയസ്സില്‍ ബി ഗ്രേഡ് സിനിമാ മേഖലയിലെത്തിയ ഷക്കീലയുടെ ജീവിതവും തുടര്‍ന്ന് അവര്‍ക്കുണ്ടായ വീഴ്ചകളുമാണ് ചിത്രത്തിന്റെ പ്രമേയം.

Exit mobile version