‘സിനിമയില്‍ ഞാന്‍ ഒരേ ഒരാളോടു മാത്രമാണ് അവസരം ചോദിച്ചിട്ടുള്ളത്, അത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്’; ലാല്‍

അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തില്‍ പ്രായമുള്ള ഒരു യോദ്ധാവിന്റെ വേഷം ചെയ്യാന്‍ എന്നെ വിളിച്ചിരിക്കുകയാണ്

മണിരത്‌നം സംവിധാനം ചെയ്യാന്‍ പോവുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണ്. വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്‌ക ഷെട്ടി, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത്കുമാര്‍ തുടങ്ങി വമ്പന്‍ താരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഈ താരനിരയുടെ കൂട്ടത്തിലേക്ക് മലയാളത്തില്‍ നിന്ന് ലാല്‍ കൂടെയുണ്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘സിനിമയില്‍ ഞാന്‍ ഒരേ ഒരാളോടു മാത്രമാണ് അവസരം ചോദിച്ചിട്ടുള്ളത്. അത് മണിരത്നം സാറിനോടാണ്. നടി സുഹാസിനിയുമായുള്ള പരിചയത്തിന്റെ പുറത്താണ് ഞാന്‍ അദ്ദേഹത്തോട് അവസരം ചോദിച്ചത്. ഇപ്പോഴിതാ ആ സ്വപനം യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തില്‍ പ്രായമുള്ള ഒരു യോദ്ധാവിന്റെ വേഷം ചെയ്യാന്‍ എന്നെ വിളിച്ചിരിക്കുകയാണ്. അതിനുവേണ്ടി കുതിരയോട്ടം പരിശീലിക്കുന്നുണ്ട്’ എന്നാണ് ലാല്‍ അഭിമുഖത്തില്‍ പറഞ്ഞത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന കൃതിയെ ആരാധമാക്കി ഒരുക്കുന്ന ചിത്രമാണിത്. ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന രാജരാജ ചോളന്‍ ഒന്നാമനെ കുറിച്ചുള്ള നോവലാണിത്. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ പതിനാറിന് തായ്‌ലാന്റില്‍ വെച്ച് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version