‘ആള്‍ത്താരച്ചെറുക്കനാക്കിയ അന്നു തുടങ്ങിയതാ ഈ അടിമ ഉടമ ബന്ധം’; ഇന്ദ്രജിത്തിന്റെ ‘താക്കോല്‍’; ട്രെയിലര്‍ പുറത്തിറങ്ങി

ഇന്ദ്രജിത്ത് സുകുമാരനും മുരളീ ഗോപിയും കേന്ദ്ര കഥാപാത്രമായി എത്തുന്ന താക്കോല്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ കിരണ്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് രചന നിര്‍വ്വഹിച്ചിരിക്കുന്നതും കിരണ്‍ തന്നെയാണ്. ഹിറ്റ് സംവിധായകനായ ഷാജി കൈലാസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

രഞ്ജി പണിക്കര്‍, ഇനിയ, എന്നിവര്‍ക്കൊപ്പം ഷാജി കൈലാസിന്റെ ഇളയ മകനായ റുഷിനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഇന്ദ്രജിത്തിന്റെ ചെറുപ്പക്കാലമാണ് റുഷിന്‍ അവതരിപ്പിക്കുന്നത്.

ആല്‍ബി ഛായാഗ്രഹണവും, എഡിറ്റിംഗ് സിയാന്‍ ശ്രീകാന്തും നിര്‍വ്വഹിക്കുന്നു. സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കൂട്ടിയാണ്. റഫീക്ക് അഹമ്മദും പ്രഭാ വര്‍മ്മയും സതീഷ് ഇടമണ്ണേലും എഴുതിയ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു.

Exit mobile version