‘സഖിയേ’; ജയസൂര്യ നായകനാകുന്ന തൃശ്ശൂര്‍ പൂരത്തിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

ജയസൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ത്രിശ്ശൂര്‍ പൂരത്തിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘സഖിയെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹരിചരണ്‍ പാടിയിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് രതീഷ് വേഗയാണ്. ബിഎച്ച് ഹരിനാരായണിന്റെതാണ് വരികള്‍.

സ്വാതി റെഡ്ഡിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സാബുമോന്‍, ശ്രീജിത്ത് രവി, വിജയ് ബാബു, ഗായത്രി അരുണ്‍, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. രാജേഷ് മോഹനന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് വേഗയാണ്.

മാസ് എന്റര്‍ടെയിനറായി ഒരുങ്ങുന്ന ചിത്രം തൃശൂര്‍ക്കാരുടെ കഥയാണ് പറയുന്നത്. ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശാന്ത് വേലായുധനാണ് ഛായാഗ്രഹണം. ദീപു ജോസഫാണ് എഡിറ്റിങ്. ഡിസംബര്‍ 20ന് ക്രിസ്തുമസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Exit mobile version