മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടിയ രണ്ട് സിനിമകള്‍ വില്‍പനയ്ക്ക്! ലേലം ഡിസംബര്‍ 11ന്

200,000-300,000 ഡോളര്‍ ലേലത്തുകയാണ് 'Mutiny on the Bounty' പ്രതീക്ഷിക്കുന്നത്

ലോസ് ആഞ്ചലസ്: മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ നേടിയ രണ്ട് ചിത്രങ്ങള്‍ ലേലത്തില്‍ വെച്ച് താല്‍ബെര്‍ഗ് കുടുംബം. 1936 ലെ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ നേടിയ ‘Mutiny on the Bounty’ 1948ല്‍ ഓസ്‌കര്‍ നേടിയ ‘Gentleman’s Agreement’ എന്നീ ചിത്രങ്ങളാണ് ലേലത്തില്‍ വില്‍പനയ്ക്ക് വെക്കുന്നത്. ലേലം ഡിസംബര്‍ 11ന് ലോസ് ആഞ്ചലസില്‍ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

200,000-300,000 ഡോളര്‍ ലേലത്തുകയാണ് ‘Mutiny on the Bounty’ പ്രതീക്ഷിക്കുന്നത്. താല്‍ബെര്‍ഗ് കുടുംബമാണ് ലേലത്തിനു വെക്കുന്നത്. 1947 മികച്ച ചിത്രത്തിനടക്കം മൂന്ന് ഓസ്‌കറുകള്‍ നേടിയ ‘Gentleman’s Agreement’ ന് 150,000-200,000 ഡോളര്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ വില്‍പനക്കാരന്റെ വിവരം പുറത്തുവിട്ടിട്ടില്ല.

ഓസ്‌കര്‍ നേടിയ ചിത്രങ്ങള്‍ ലേലത്തിനു വില്‍ക്കുന്നത് അപൂര്‍വ്വമാണ്. ഓസ്‌കര്‍ ജേതാക്കളുമായി അക്കാദമി 1951ല്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം പുരസ്‌കാരം നേടിയ ചിത്രങ്ങള്‍ മറ്റാര്‍ക്കൊങ്കിലും വില്‍ക്കാനുദ്ദേശിക്കുകയാണെങ്കില്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചേര്‍ ആര്‍ട്സ് ആന്റ് സയന്‍സിന് ആ ചിത്രം ഒരു ഡോളറിന് വില്‍ക്കണം.

ഓസ്‌കാര്‍ ജയിച്ച് നേടാനുള്ളതാണ്, വാങ്ങാനുള്ളതല്ല എന്നാണ് ഓസ്‌കറിന്റെ നിലപാട്. ക്ലാസിക്ക് ഹോളിവുഡ് ചിത്രമായ ‘Gone With the Wind’ 1999 ല്‍ 1.5 മില്ല്യണ്‍ ഡോളറിന് മൈക്കല്‍ ജാക്സണ്‍ മേടിച്ചിരുന്നു. ഓര്‍സണ്‍ വെല്‍സിന്റെ ‘Citizen Kane’ 861,542 ഡോളറിന്‍ 2011ല്‍ വിറ്റു പോയിരുന്നു.

Exit mobile version