വീണ്ടും ഗ്ലാമര്‍ വേഷത്തില്‍ തിളങ്ങി പ്രിയ ; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

ഒമര്‍ ലുലു സംവിധായനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ അഭിനയലോകത്ത് എത്തിയ നടിയാണ് പ്രിയാ വാര്യര്‍. ചിത്രത്തിലെ കണ്ണിറുക്കല്‍ രംഗമാണ് പ്രിയയെ സെന്‍സേഷന്‍ ആക്കിയത്. താരം മലയാള സിനിമയില്‍ സജ്ജീവമല്ലെങ്കിലും നടിയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ പ്രിയാ വാര്യറുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പച്ച വണ്‍ ആം ഡ്രസ് അണിഞ്ഞ പ്രിയയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്. ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നത്.

മുമ്പും താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അന്ന് മെറൂണ്‍ നിറമുള്ള ഒരു വെല്‍വറ്റ് ഗൗണായിരുന്നു ഫോട്ടോഷൂട്ടിനു വേണ്ടി പ്രിയ അണിഞ്ഞിരുന്നത്.

Exit mobile version