മലയാളി വധുവായി അണിഞ്ഞൊരുങ്ങി ശ്രീലക്ഷ്മി

അവതാരകയും നടിയുമായ ശ്രീലക്ഷ്മിയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയിരുന്നു. വിവാഹ ദിവസം നോര്‍ത്തിന്ത്യന്‍ സ്‌റ്റൈലില്‍ വധുവായായിരുന്നു താരം ഒരുങ്ങിത്. ഇപ്പോഴിതാ ഹിന്ദു വധുക്കളെപ്പോലെ അണിഞ്ഞൊരുങ്ങിയ ശ്രീലക്ഷ്മിയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. നിരവധി സെലിബ്രിറ്റികളുടെ മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് ഹിന്ദു വധുവായി ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത്.

കടുംചുവപ്പ് പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് ശ്രീലക്ഷ്മിയെത്തിയപ്പോള്‍ ഗോള്‍ഡന്‍ നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞാണ് ജിജിന്‍ ജഹാംഗീര്‍ എത്തിയത്. മെയ്ക്കപ്പ് ആര്‍ടിസ്റ്റ് ഉണ്ണിയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നടന്‍ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി.

5 വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ജിജിന്‍ ജഹാംഗീറുമായുള്ള ശ്രീലക്ഷ്മിയുടെ വിവാഹം. ലുലു ബോല്‍ഗാട്ടി സെന്ററില്‍വെച്ചായിരുന്നു വിവാഹം. അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്‌ബോസ് പരിപാടിയിലൂടെ കൂടുതല്‍ ശ്രദ്ധനേടി. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് താരം.

Exit mobile version