‘എല്ലാം ശരിയാകും’; ജിബു ജേക്കബിന്റെ ആസിഫ് അലി-രജിഷ വിജയന്‍ ചിത്രം വരുന്നു

ആദ്യരാത്രി എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ആസിഫ് അലിയെ നായകനാക്കിയാണ് ജിബു ജേക്കബ് പുതിയ സിനിമയൊരുക്കുന്നത്. ‘എല്ലാം ശരിയാകും’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രജിഷ വിജയനാണ് നായിക. ഫേസ്ബുക്കിലൂടെയാണ് പുതിയ ചിത്രത്തിന്റെ വിശേഷം ജിബു ജേക്കബ് അറിയിച്ചത്.

സിനിമയിലാവട്ടെ ജീവിതത്തിലാവട്ടെ രാഷ്ട്രീയത്തിലാവട്ടെ, സൗഹൃദവും സ്‌നേഹവും വിശ്വാസവും ഒന്നിക്കുമ്പോള്‍.. ‘എല്ലാം ശരിയാകും’. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് ജിബു ജേക്കബ് ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പരസ്യവാചകമായിരുന്നു ‘എല്ലാം ശരിയാകും’ എന്നത്.

ജിബു ജേക്കവിന്റെ നാലാം ചിത്രമാണിത്. ഷാരിസ്, ഷാല്‍ബിന്‍, നെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ഔസേപ്പച്ചന്‍. എഡിറ്റിംഗ് സൂരജ് ഇ എസ്. വിതരണം സെന്‍ട്രല്‍ പിക്‌ചേഴ്‌സ്

Exit mobile version