മൂന്ന് പുഴുങ്ങിയ മുട്ടയ്ക്ക് 1350 രൂപ, ജിഎസ്ടിയും സര്‍വീസ് ചാര്‍ജും ഉള്‍പ്പടെ 1672 രൂപ; തലചുറ്റിച്ച ബില്ല് പങ്കുവെച്ച് സംഗീത സംവിധായകന്‍

ഇപ്പോള്‍ സംഗീത സംവിധായകന്‍ ശേഖര്‍ രവ്ജിയാനിക്കും അത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു ബില്ല് ലഭിച്ചിരിക്കുകയാണ്.

പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങുന്ന പലര്‍ക്കും പലപ്പോഴും എട്ടിന്റെ പണി കിട്ടിയിട്ടുണ്ട്. നിസാരമെന്ന് കരുതെന്ന പല ഭക്ഷണങ്ങള്‍ക്കും വിചാരിക്കുന്നതിനേക്കാള്‍ നാലിരട്ടി പണം ഈടാക്കുന്നതും പതിവ് കാഴ്ചയാണ്. നിരവധി പേര്‍ക്ക് ഇത്തരത്തില്‍ പണി കിട്ടാറുണ്ട്. ഭൂരിഭാഗം സിനിമാ താരങ്ങള്‍ക്കാണ് ഇത്തരം അനുഭവം ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ സംഗീത സംവിധായകന്‍ ശേഖര്‍ രവ്ജിയാനിക്കും അത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു ബില്ല് ലഭിച്ചിരിക്കുകയാണ്.

പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നുള്ള കോഴിമുട്ടയുടെ വിലയാണ് അദ്ദേഹത്തെ ഞെട്ടിച്ചത്. ജോലിയുടെ ഭാഗമായി അഹമ്മദാബാദിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുകയായിരുന്നു അദ്ദേഹം. ജിമ്മിലെ വര്‍ക്കൗട്ടിന് ശേഷം മൂന്ന് പുഴുങ്ങിയ കോഴിമുട്ട അദ്ദേഹം ഓര്‍ഡര്‍ ചെയ്തു. മൂന്ന് മുട്ടയുടെ വില 1350 രൂപയാണ്, ജി.സ്ടിയും സര്‍വ്വീസ് ചാര്‍ജുമടക്കം ആകെ കൊടുക്കേണ്ടി വന്നത് 1672 രൂപയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് നടന്‍ രാഹുല്‍ ബോസ് സമാനമായ ഒരനുഭവം പങ്കുവച്ചത് വലിയ ചര്‍ച്ചയായിരുന്നു. ചണ്ഡീഗഢിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ രാഹുല്‍ ബോസിന്റെ പക്കല്‍ നിന്ന് രണ്ട് റോബസ്റ്റ് പഴത്തിന് ഈടാക്കിയത് 442 രൂപയായിരുന്നു. ഇതിനു പിന്നാലെയാണ് ശേഖര്‍ രവ്ജിയാനിക്കും ഇത്തരത്തില്‍ അനുഭവം ഉണ്ടായത്.

Exit mobile version