സൂര്യയുടെ ‘സുരരൈ പൊട്രു’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനും എയര്‍ ഡെക്കാന്റെ സ്ഥാപകനുമായ ക്യാപ്റ്റന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിത കഥയാണ് ചിത്രത്തില്‍ പറയുന്നത്

സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സുരരൈ പൊട്രു’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സൂര്യ തന്റെ ട്വിറ്ററിലൂടെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനും എയര്‍ ഡെക്കാന്റെ സ്ഥാപകനുമായ ക്യാപ്റ്റന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിത കഥയാണ് ചിത്രത്തില്‍ പറയുന്നത്.

സുധ കൊങ്ങര പ്രസാദ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ജിആര്‍ ഗോപിനാഥിന്റെ വേഷത്തില്‍ സൂര്യ എത്തുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളി ആണ് നായികയായി എത്തുന്നത്. നടി ഉര്‍വശി മറ്റൊരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.

ജാക്കി ഷറഫ്, കരുണാസ്, മോഹന്‍ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജിവി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സൂര്യയുടെ പ്രൊഡക്ഷന്‍ ഹൗസായ 2ഡി സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം ജനുവരി പത്തിന് തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version