5000 പേര്‍ക്ക് സൗജന്യ നേത്ര ശസ്ത്രക്രിയയ്ക്ക് പണം നല്‍കി ‘തല’ അജിത്ത്; കൈയടിച്ച് സോഷ്യല്‍ മീഡിയ

ഗായത്രി എന്ന യുവതി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും പ്രവൃത്തി കൊണ്ടും തമിഴ് മക്കളുടെ ഹീറോ ആണ് ‘തല’ അജിത്ത്. കഴിഞ്ഞ വര്‍ഷം ചെന്നൈ വെള്ളപ്പൊക്കത്തില്‍ മുങ്ങിയപ്പോള്‍ തമിഴ് മക്കള്‍ക്ക് സഹായ ഹസ്തവുമായി താരം മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ 5000 പേര്‍ക്ക് നേത്ര ശസ്ത്രക്രിയയ്ക്ക് ഉള്ള പണം നല്‍കിയിരിക്കുകയാണ് താരം.

ഗായത്രി എന്ന യുവതി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. ‘5000 പേര്‍ക്ക് സൗജന്യമായി നേത്ര ശസ്ത്രകിയ നടത്തി. ‘തല’അജിത്ത് ആണ് അതിനുള്ള പണം നല്‍കിയത്’ എന്നാണ് യുവതി ഫേസ്ബുക്കില്‍ കുറിച്ചത്. അജിത്ത് ശസ്ത്രകിയ കഴിഞ്ഞവര്‍ക്കൊപ്പം നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോയും യുവതി പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് താരത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.

ബോളിവുഡ് ചിത്രം ‘പിങ്കി’ന്റെ തമിഴ് റീമേക്കായി ഒരുക്കിയ നേര്‍ക്കൊണ്ട പാര്‍വെ ആണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളില്‍ എത്തിയ ചിത്രം. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Exit mobile version