ജയലളിതയുടെ ജീവിത കഥ പറയുന്ന ചിത്രം തലൈവി; ചിത്രീകരണം ആരംഭിച്ചു

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിത കഥ പറയുന്ന പുതിയ ചിത്രം തലൈവിയുടെ ചിത്രീകരണം തുടങ്ങി. ബോളിവുഡ് നടി കങ്കണ റണൗത്ത് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

കങ്കണയെകൂടാതെ നടന്‍ അരവിന്ദ് സ്വാമിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കരുണാനിധിയുടെ റോളിനായി നടന്‍ പ്രകാശ് രാജെത്തും എന്നും സൂചനകളുണ്ട്. നീണ്ട നാളത്തെ തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് ചിത്രീകരണം തുടങ്ങുന്നത്.

വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് സംഗീതം. നീരവ് ഷായാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജയലളിതയുടെ ജീവിത കഥ പറയുന്ന മൂന്നാമത്തെ ചിത്രമാണ് ഇതോടെ അണിയറയില്‍ ഒരുങ്ങുന്നത്. തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

Exit mobile version