ആസിഫ് അലി ചിത്രം ‘കെട്ട്യോളാണ് എന്റെ മാലാഖ’, പ്രൊമോ വീഡിയോ

ആസിഫ് അലി നായകനാവുന്ന പുതിയ ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തെത്തി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ജസ്റ്റിന്‍ സ്റ്റീഫനും വിച്ചു ബാലമുരളിയും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിസ്സാം ബഷീറാണ്. ഇദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്.

പുതുമുഖം വീണാ നന്ദകുമാറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബേസില്‍ ജോസഫ്, ഡോ. റോണി, രവീന്ദ്രന്‍, നാടകനടി മനോഹരിയമ്മ, ശ്രുതി ലഷ്മി, ജയലഷ്മി, സ്മിനു സിജോ, സിനി ഏബ്രഹാം, ജെസ്‌ന സിബി, ജോര്‍ഡി, സന്തോഷ് കൃഷ്ണന്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഏജി പീറ്റര്‍ തങ്കം ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നു. അഭിലാഷ് എസ്. ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Exit mobile version