അച്ഛന്റെയും കരീനയുടേയും വിവാഹത്തിനായി എന്നെ ഒരുക്കിയതും, അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് കൂടെ തന്നെ നില്‍ക്കണമെന്ന് പറഞ്ഞ് തന്നതും അമ്മയാണ്; സാറ അലി ഖാന്‍

അച്ഛന്‍ സെയ്ഫിനൊപ്പം കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ പങ്കെടുക്കവെയാണ് സാറ മനസ് തുറന്നത്

അച്ഛന്‍ സെയ്ഫ് അലി ഖാന്റയും കരീനയുടെയും വിവാഹത്തിന് തന്നെ ഒരുക്കിയത് അമ്മ അമൃത സിങാണെന്ന് സാറ അലി ഖാന്‍. അതോടൊപ്പം അച്ഛന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് കൂടെ നില്‍ക്കണമെന്ന് പറഞ്ഞതും അമ്മയാണെന്ന് സാറ പറഞ്ഞു.

‘ഒന്നിച്ച് ഉണ്ടായിരുന്നതിനേക്കാള്‍ സന്തുഷ്ടരാണ് ഇന്ന് എന്റെ അച്ഛനും അമ്മയും. സെയ്ഫ് സന്തുഷ്ടനാണ്, അമ്മ സന്തുഷ്ടയാണ്, കരീനയും സന്തുഷ്ടയാണ്, ഞങ്ങള്‍ എല്ലാവരും സന്തുഷ്ടരാണെന്ന്’ സാറ പറയുന്നു.

കൂടാതെ കരീനയും താനുമായുളള ബന്ധത്തെപ്പറ്റിയും സാറ വാചാലയായി. ‘ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരിക്കണമെന്നാണ് കരീന പറഞ്ഞിട്ടുള്ളത്. കരീന എന്റെ രണ്ടാനമ്മയാണെന്ന് അച്ഛന്‍ പറഞ്ഞു തന്നിട്ടുണ്ട്. പക്ഷേ അവരെ ഞാനെങ്ങാനും ചെറിയമ്മ എന്ന വിളിച്ചാല്‍
കരീന തകര്‍ന്നു പോകും. കരീനയ്ക്കത് ഇഷ്ടമല്ല’

അതേസമയം കരീനയുമായുള്ള തന്റെ വിവാഹത്തില്‍ ഏറ്റവും സന്തോഷിച്ചത് സാറയായിരുന്നുവെന്നും വിവാഹത്തിന് മുമ്പ് താന്‍ അമൃതയ്ക്ക് കത്തയച്ചിരുന്നുവെന്നും അത് സാറയെ ഏറെ സന്തോഷിപ്പിച്ചുവെന്നും സെയ്ഫും പറയുന്നു.

അച്ഛന്‍ സെയ്ഫിനൊപ്പം കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ പങ്കെടുക്കവെയാണ് സാറ മനസ് തുറന്നത്. 1991ലാണ് സെയ്ഫ് അലി ഖാന്‍ അമൃത സിങിനെ വിവാഹം കഴിക്കുന്നത്. 2004  ല്‍ അമൃതയുമായുളള വിവാഹ ബന്ധം വേര്‍പെടുത്തിയ സെയ്ഫ് 2008 ലാണ് കരീന കപൂറിനെ വിവാഹം ചെയ്യുന്നത്.

Exit mobile version