സിനിമയിലെ ആദ്യ ഇന്നിങ്‌സിന് തുടക്കം കുറിച്ച് ഇര്‍ഫാന്‍ പത്താന്‍; വൈറലായി ചിത്രങ്ങള്‍

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂല്‍ ഭംഗിയായി പൂര്‍ത്തികരിക്കാന്‍ സാധിച്ചുവെന്നും താരം ട്വിറ്ററില്‍ കുറിച്ചു

സിനിമയിലെ തന്റെ ആദ്യ ഇന്നിങ്‌സിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച താരമായിരുന്ന ഇര്‍ഫാന്‍ പത്താന്‍. തമിഴ് ചിത്രത്തിലൂടെയാണ് ഇര്‍ഫാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ചിത്രത്തിലെ ലോക്കേഷന്‍ ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂല്‍ ഭംഗിയായി പൂര്‍ത്തികരിക്കാന്‍ സാധിച്ചുവെന്നും താരം ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഇര്‍ഫാന്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

‘ഇമൈക്ക നൊടികള്‍’, ‘ഡിമോണ്ടി കോളനി’ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ സംവിധായകന്‍. വിക്രമാണ് ചിത്രത്തിലെ നായകന്‍. ‘വിക്രം 58’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. പ്രിയാ ഭവാനി ശങ്കര്‍ ആണ് ചിത്രത്തിലെ നായിക.

ആക്ഷന് പ്രാധാന്യം നല്‍കിയിട്ടുള്ള ഈ ചിത്രത്തില്‍ വിക്രം 25 വ്യത്യസ്ത റോളുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ വിക്രമിന്റെ വേഷങ്ങള്‍ രൂപകല്പനചെയ്യുന്നത് അമേരിക്കന്‍ കമ്പനിയാണ്. ഒരാള്‍ ഒരു ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ വേഷത്തില്‍ എത്തുന്ന ലോക റെക്കോഡും ഇതോടെ വിക്രമിന്റെ പേരിലായി തീരും. എആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Exit mobile version