സൂപ്പര്‍ വുമണായി സണ്ണി ലിയോണ്‍ എത്തുന്നു! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

'കോര്‍' എന്ന സൂപ്പര്‍ വുമണായിട്ടാണ് താരം എത്തുന്നത്

ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ സൂപ്പര്‍ വുമണായി എത്തുന്നു. ‘കോര്‍’ എന്ന സൂപ്പര്‍ വുമണായിട്ടാണ് താരം എത്തുന്നത്. താരം തന്നെയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

കറുത്ത വസ്ത്രമണിഞ്ഞ് ഗംഭീര ഗെറ്റപ്പിലാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം ഇത് സിനിമയാണോ വെബ് സീരീസ് ആണോ എന്ന് വ്യക്തമാക്കിയിട്ടില്ല.

സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും ചേര്‍ന്നാണ് ഇത് നിര്‍മ്മിക്കുന്നത്. ഡാനിയല്‍ വെബറും കെന്‍ വാലസും ചേര്‍ന്നാണ് ഇതിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

Exit mobile version