ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് ദുല്‍ഖറും, അമാലും

ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും. ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും കുടുംബവും സംഘടിപ്പിച്ച ദീപാവലി ആഘോഷ ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്.

മുംബൈയിലെ ബച്ചന്റെ വസതിയില്‍ വച്ചായിരുന്നു ആഘോഷ ചടങ്ങ്. ആഘോഷത്തില്‍
ഷാരൂഖ് ഖാന്‍, ഹേമമാലിനി, കരണ് ജോഹര്‍, ഷാഹിദ് കപൂര്‍, റാണി മുഖര്‍ജി, ബിപാഷ ബാസു, കരണ്‍ സിംഗ് ഗ്രോവര്‍, കത്രീന കൈഫ്, മുകേഷ് അംബാനി, വിരാട് കോലി, അനുഷ്‌ക ശര്‍മ തുടങ്ങി നിരവധി പേര്‍ പങ്കുചേര്‍ന്നു.

Exit mobile version