കൂടത്തായ് കൊലപാതക പരമ്പരയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ‘കൂടത്തായി’യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

നാടിനെ നടുക്കിയ സംഭവം കൂടത്തായ് കൊലപാതക പരമ്പരയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം’കൂടത്തായി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ മുഖ്യകഥാപാത്രമായി ഡിനി ഡാനിയലാണ് എത്തുക. ചിത്രത്തില്‍ ജോളിയായി എത്തുന്നത് ഡിനി ഡാനിയേല്‍ ആണ്.

‘കൊലപാതകങ്ങളുടെ ഒന്നര പതിറ്റാണ്ട്’ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിലെ രണ്ട് മുഖവുമായി ഡിനി ഡാനിയേല്‍ എത്തുന്ന പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ഡിസംബറോടെ ചിത്രം തീയറ്ററുകളിലെത്തുമെന്നും ഡിനി ഡാനിയേല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നെന്ന് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍ നായകനാകുന്നുവെന്നുമുള്ള റിപ്പോര്‍ട്ടും നേരത്തെ പുറത്ത് വന്നിരുന്നു.

Exit mobile version