വീണ്ടും ഹിറ്റടിക്കാന്‍ തലയും നയന്‍താരയും…? പുതിയ ചിത്രം പണിപ്പുരയില്‍

താരം പോലീസ് വേഷത്തിലാണ് എത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം.

തമിഴകത്തെ തല അജിത്തും തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇരുവരും ഒന്നിച്ച വിശ്വാസം എന്ന ചിത്രം വന്‍ വിജയമാണ് നേടിയത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നത്. അജിത്ത് നായകനാകുന്ന പുതിയ ചിത്രം ഇപ്പോള്‍ പണിപ്പുരയിലാണ്. താരം പോലീസ് വേഷത്തിലാണ് എത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ഈ ചിത്രത്തിലാണ് നയന്‍താര നായിക വേഷത്തില്‍ എത്തുന്നത്. വിശ്വാസത്തിന് പുറമെ ബില്ല, ഏഗന്‍, ആരംഭം എന്നീ ചിത്രങ്ങളിലാണ് നയന്‍താര മുമ്പ് അജിത്തിന്റെ നായികയായത്. പുതിയ സിനിമയില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലായിരിക്കില്ല അജിത്ത് എന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version