മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം ‘അസുരന്‍’ നൂറുകോടി ക്ലബില്‍ ഇടംനേടി

വെട്രിമാരന്‍-ധനുഷ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ നാലാമത്തെ ചിത്രമാണിത്

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം ‘അസുരന്‍’ നൂറുകോടി ക്ലബില്‍ ഇടംനേടി. തീയ്യേറ്റര്‍ കളക്ഷന് പുറമെ വിദേശരാജ്യങ്ങളിലെ വിതരണാവകാശം, ഡിജിറ്റര്‍, ഓഡിയോ, സാറ്റലൈറ്റ് റൈറ്റുകളും എന്നിവ ചേര്‍ത്താണ് ചിത്രം 100 കോടി ക്ലബ്ബില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

വെട്രിമാരന്‍-ധനുഷ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ നാലാമത്തെ ചിത്രമാണിത്. ഒക്ടോബര്‍ നാലിന് തീയ്യേറ്ററുകളിലെത്തിയ ചിത്രം ആദ്യ പത്ത് ദിവസം കൊണ്ട് അമ്പത് കോടി നേടിയിരുന്നു. ചെന്നൈ ബോക്‌സ് ഓഫീസില്‍ ചിത്രം ഇപ്പോഴും ഒന്നാം സ്ഥാനത്ത് തന്നെയാണ്. ഇപ്പോഴും നിറഞ്ഞ സദസിലാണ് ചിത്രത്തിന്റെ ഓരോ പ്രദര്‍ശനവും നടക്കുന്നത്.

തമിഴ് നോവല്‍ ‘വെക്കൈ’യുടെ ചലച്ചിത്രാവിഷ്‌കാരമാണ് ‘അസുരന്‍’. പ്രകാശ് രാജ്, പശുപതി, നരേന്‍, ബാലാജി ശക്തിവേല്‍, സുബ്രഹ്മണ്യ ശിവ, പവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version